റെയിൽവേ യാത്രക്കാരുടെ അധിക ലഗേജുകൾക്ക് പിഴ ഈടാക്കില്ല: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വിമാന യാത്രക്കാരെപ്പോലെ റെയില്‍വേയില്‍ അധിക ലഗേജിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledelv

ഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ലെഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

Advertisment

വിമാന യാത്രക്കാരെപ്പോലെ റെയില്‍വേയില്‍ അധിക ലഗേജിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. 


പതിറ്റാണ്ടുകളായി ഒരു യാത്രക്കാരന് എത്ര ഭാരം കൊണ്ടുപോകാമെന്ന് ഒരു നിയമം നിലവിലുണ്ടെങ്കിലും പുതിയ നിയമമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഭാരം കൂടുതലാണെങ്കില്‍ കൂടുതല്‍ നിരക്ക് ഈടാക്കണമെന്ന് ഇതിനര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.


വിമാന യാത്ര പോലുള്ള ലഗേജുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


യാത്രയ്ക്കിടെ കൂടുതല്‍ ലഗേജ് കൊണ്ടുപോകുകയാണെങ്കില്‍ ലഗേജിന് അനുസരിച്ച് അധിക നിരക്ക് ഈടാക്കും. ഈ നിയമം ഇതിനകം നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.


എന്നാല്‍ ഇപ്പോള്‍ ഇത് പൂര്‍ണ്ണ കര്‍ശനതയോടെ നടപ്പിലാക്കും. ഈ നിയമപ്രകാരം, നിശ്ചിത ഭാരം വരെയുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം, എന്നാല്‍ നിങ്ങള്‍ അതില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുകയാണെങ്കില്‍, നിങ്ങള്‍ അധിക നിരക്ക് നല്‍കേണ്ടിവരും.

Advertisment