/sathyam/media/media_files/2025/10/20/ashwini-vaishnaw-2025-10-20-14-36-43.jpg)
ഡല്‍ഹി: റെയില്‍വേയെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ വീഡിയോകള്‍ യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ അത്തരം വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഉത്സവ സീസണില്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മന്ത്രി ആനന്ദ് വിഹാര്‍ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി.
'മന്ത്രി സ്റ്റേഷനിലെ ഹോള്‍ഡിങ് ഏരിയ പരിശോധിക്കുകയും യാത്രക്കാരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ഈ സംഭാഷണത്തില്‍, സ്റ്റേഷന്‍ പരിസരത്തെ ശുചിത്വം, ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി,' റെയില്‍വേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.