New Update
/sathyam/media/media_files/svo0VEVSPfj42rSSnlgE.jpg)
ഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റ് അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച രാവിലെയാണ് അശ്വിനി വൈഷ്ണവ് ചുമതലയേറ്റത്. ഇതിന് പുറമെ റെയില്‍വേ മന്ത്രിയായും അദ്ദേഹം ചുമതലയേറ്റു. ഞായറാഴ്ചയാണ് മോദി മന്ത്രിസഭയുടെ ഭാഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
Advertisment
രാജ്യത്തെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ ഒരിക്കല്‍ കൂടി അനുഗ്രഹിച്ചിരിക്കുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു.
തന്റെ ഭരണത്തിന്റെ ആദ്യ ദിനം തന്നെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള തീരുമാനങ്ങളാണ് ഇന്നലെ പ്രധാനമന്ത്രി കൈക്കൊണ്ടത്. എനിക്ക് ഈ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അശ്വിനി വൈഷ്ണവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us