അസമിലെ കല്‍ക്കരി ഖനിയില്‍ അപകടം; 18 തൊഴിലാളികൾ കുടുങ്ങിക്കിടക്കന്നു, രക്ഷാപ്രവർത്തനം തുടരുന്നു

New Update
assam

ഗുവഹാത്തി: അസമിലെ കല്‍ക്കരി ഖനിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

കുടുങ്ങിയ ആളുകളുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ കണക്ക് ഇപ്പോള്‍ പറയാനാകില്ലയെന്ന് ദിമ ഹസാവോ പൊലീസ് സൂപ്രണ്ട് മായങ്ക് കുമാര്‍ ഝാ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയും ( എസ്ഡിആര്‍എഫ് ) ദേശീയ ദുരന്ത നിവാരണ സേനയും ( എന്‍ഡിആര്‍എഫ് ) സ്ഥലത്തെത്തിയിട്ടുണ്ട് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.


രാവിലെ മുതലാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. പതിനാല് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു തൊഴിലാളിയെ പോലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

Advertisment