ഗുവാഹത്തി: അസമിലെ ദിമ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ ജലനിരപ്പുയര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി റിപ്പോര്‍ട്ട്.
ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരെ വിന്യസിച്ചു. ക്വാറിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ഖനിയില്‍ അകപ്പെട്ട തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഖനിയില്‍ എത്ര തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നതില്‍ വ്യക്തതയില്ല. അസ്വം സ്വദേശികളായ ഒമ്പത് തൊഴിലാളികളെ തിരിച്ചറിഞ്ഞു
/sathyam/media/media_files/2025/01/08/HWQ56KRHEui6l2sQzoUL.jpg)
15 തൊഴിലാളികള്‍ വരെ അകപ്പെട്ടിരിക്കാമെന്ന് പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് 300 അടി താഴ്ചയുള്ള ഖനിയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി തൊഴിലാളികള്‍ കുടുങ്ങിയത്.
ഉമറാഗ്സുവില്‍ മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന് 3 കിലോയിലെ ഖനിയിലാണ് അപകടം. സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അസം റൈഫിള്‍സ്, പൊലീസ് എന്നിവ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.