/sathyam/media/media_files/2025/09/28/asam_encounter280925-2025-09-28-16-06-08.webp)
ദി​സ്പു​ർ: ആ​സാ​മി​ലെ ഗോ​ൾ​പാ​റ​യി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സാ​യു​ധ​സം​ഘ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ഒ​രു പ്രാ​ദേ​ശി​ക ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സം​ഘം ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഗോ​ൾ​പാ​റ​യി​ലെ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ന​വ​നീ​ത് മ​ഹ​ന്ത​യും സൗ​ത്ത് സ​ൽ​മാ​ര-​മ​ങ്കാ​ച്ച​റി​ലെ അ​ഭി​ലാ​ഷ് ബ​റു​വ​യും ചേ​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് മേ​ഘാ​ല​യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സം​ശ​യം.
ഗോ​ൾ​പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​യു​ധ​ധാ​രി​ക​ളാ​യ ചി​ല​ർ ചു​റ്റി​ക്ക​റ​ങ്ങു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഏ​റ്റു​മു​ട്ട​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​ർ ധു​പ്ധാ​ര മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു.
മു​കു​ന്ദ റ​ഭ, സു​ബു​ർ അ​ലി, സാ​ഹി​ദു​ൽ ഇ​സ്​ലാം, ചെം​ഗ്ബ​ത് മാ​ര​ക് എ​ന്നി​വ​രാ​ണെ​ന്ന് മ​രി​ച്ച​ത്. ഗോ​ൾ​പാ​റ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും കൊ​ള്ള​യ​ടി​ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​ക്ക​ട​ത്ത് തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂ​ച​ന.