ആ​സാ​മി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

സു​ഖോ​യ്-30 എം​കെ 1 യു​ദ്ധ​വി​മാ​നം ആ​ണ് റ​ഡാ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

New Update
flight

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 

Advertisment

സു​ഖോ​യ്-30 എം​കെ 1 യു​ദ്ധ​വി​മാ​നം ആ​ണ് റ​ഡാ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 


ആ​സാ​മി​ലെ ജോ​ര്‍​ഹ​ട്ട് വ്യോ​മ​താ​വ​ള​ത്തി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്. വൈ​കി​ട്ട് 7.45ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യി അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​യ​തെ​ന്നും വ്യോ​മ​സേ​ന അ​റി​യി​ച്ചു.


വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ഗു​വാ​ഹ​ത്തി പ്ര​തി​രോ​ധ പി​ആ​ര്‍​ഒ അ​റി​യി​ച്ചു. കാ​ണാ​താ​യ വി​മാ​ന​ത്തി​നാ​യു​ള്ള പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യും പ്ര​തി​രോ​ധ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​നെ​യും കാ​ണാ​നി​ല്ലെ​ന്നാ​ണ് വി​വ​രം. ആ​സാ​മി​ലെ ക​ര്‍​ബി ആം​ഗ്ലോം​ഗ് മേ​ഖ​ല​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.
 

Advertisment