New Update
/sathyam/media/media_files/2025/03/18/coi8I5Zm3qKcupCBc1yN.jpg)
അസം: അസമിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം.
ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. അസമിലെ ടിൻസുകിയ ജില്ലയിലെ കകോപത്തർ പ്രദേശത്തെ സുരക്ഷാ സേനയുടെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി.
Advertisment
അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല.
ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി പൊലീസും സൈന്യവും വ്യക്തമാക്കി.
ആർമി ക്യാമ്പിന് സമീപം ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നുവെന്നാണ് റിപ്പോർട്ട്.