തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ കോൺഗ്രസിന് കനത്ത പ്രഹരം; മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മൂന്ന് സിറ്റിംഗ് എംഎല്‍എമാരും മറ്റ് രണ്ട് പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായി.

New Update
Untitled

ഗുവഹാത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ അസം കോണ്‍ഗ്രസില്‍ വന്‍ രാഷ്ട്രീയ ഭൂകമ്പം.

Advertisment

മൂന്ന് സിറ്റിംഗ് എംഎല്‍എമാരും മറ്റ് രണ്ട് പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായി. കമലഖ്യ ഡേ പുര്‍ക്കയസ്ത, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നീ എംഎല്‍എമാരാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായത്.


ബിജെപിയില്‍ ചേര്‍ന്ന മൂന്ന് എംഎല്‍എമാരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. 2021 മുതല്‍ തന്നെ ഇവര്‍ നിയമസഭയ്ക്കുള്ളിലും പുറത്തും ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നു.


മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതം മാറും മുന്‍പേയാണ് എംഎല്‍എമാരുടെ ഈ കൂട്ടമാറ്റം. ഇത് അസമില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും തളര്‍ത്തിയിരിക്കുകയാണ്.

Advertisment