ഡൽഹി പ്രതിപക്ഷ നേതാവ് അതിഷിയുടെ പ്രസംഗ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; മന്ത്രി കപിൽ മിശ്രക്കെതിരെ കേസ്

New Update
delhi

ന്യൂഡൽഹി: സിഖ് ഗുരു തേജ് ബഹാദൂറിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഡൽഹി പ്രതിപക്ഷ നേതാവ് അതിഷിയുടെ വിഡിയോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മന്ത്രി കപിൽ മിശ്രക്കെതിരെ പഞ്ചാബിൽ കേസ്.

Advertisment

അതിഷി ഡൽഹി നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ പഞ്ചാബിലും ഡൽഹിയിലുമടക്കം ബി.ജെ.പി വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്താണെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്.

പ്രസംഗത്തിന്റെ വിഡിയോയിൽ ‘ഗുരു’ എന്ന വാക്ക് വ്യാജമായി ചേർത്തുവെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

Advertisment