ഡല്‍ഹി: ഡല്‍ഹിയിലെ എഎപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനാണ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അതിഷി നടത്തിയത്.
ഞങ്ങളുടെ ജോലി തടയാന്‍ ബിജെപി ഡല്‍ഹിയിലെ സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. യമുന വൃത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
സത്യേന്ദര്‍ ജെയിന്‍, അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരെ അറസ്റ്റ് ചെയ്തതുകൊണ്ടാണിത്. ഡല്‍ഹിയിലെ ഞങ്ങളുടെ ജോലി സ്തംഭിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. അതിഷി പറഞ്ഞു
നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിയെയും ഡല്‍ഹി മുഖ്യമന്ത്രി വെല്ലുവിളിച്ചു. ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു സര്‍ക്കാരിനെയെങ്കിലും കാണിക്കാന്‍ ബിജെപിയ്ക്ക് കഴിയുമോയെന്ന് അതിഷി ചോദിച്ചു.
ഡല്‍ഹിയില്‍ ഞങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ഞങ്ങള്‍ക്കായില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു.
നിരന്തരമായ ഇടപെടലുകളും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള വൈരുദ്ധ്യങ്ങളും മറ്റ് വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളുടെ അളവ് വളരെ വലുതാണ്
ബി.ജെ.പിക്ക് തങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള ഏതെങ്കിലും സംസ്ഥാനം സൗജന്യമായി വൈദ്യുതി നല്‍കുന്നതായി ചൂണ്ടിക്കാട്ടാനാകുമോയെന്നും അതിഷി ചോദിച്ചു.