ബംഗളൂരുവിൽ മുന്‍ ലിവിങ് പാര്‍ട്‌നറെ നടുറോഡില്‍ തീകൊളുത്തി കൊലപ്പെടുത്തി 52കാരന്‍

New Update
crime

ബംഗളൂരു: ഹുളിമാവില്‍ 35കാരിയെ തീകൊളുത്തി കൊലപ്പെടുത്തി 52കാരന്‍. സമാന്തുരു സ്വദേശിയായ വനജാക്ഷിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. 

Advertisment

ആഗസ്റ്റ് 30നാണ് പങ്കാളി മുനിയപ്പക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന വനജാക്ഷിയെ വിത്തല എന്ന 52കാരന്‍ ആക്രമിച്ചത്. സംഭവത്തില്‍ വിത്തലയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിത്തലയുടെ മുന്‍ ലിവിങ് പാര്‍ട്‌നറാണ് വനജാക്ഷി.

മുനിയപ്പക്ക് ഒപ്പം കാറില്‍ സഞ്ചരിച്ച വനജാക്ഷിയെ ബന്നാര്‍ഘട്ടില്‍ വെച്ച് വിത്തല കാറില്‍ പിന്തുടരുകയും ദമ്പതികളുടെ കാറിന് നേരെ പെട്രോള്‍ ഒഴിക്കുകയും ചെയ്തു. 

ഇതിനിടെ ഡോര്‍ തുറന്ന് മുനിയപ്പയും വനജാക്ഷിയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മുനിയപ്പ ഓടി രക്ഷപ്പെട്ടെങ്കിലും വനജാക്ഷി ചെളിയില്‍ വഴുതി വീണു. ഈ സമയം വിത്തല യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ചികിത്സയിലിരിക്കെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിത്തലയാണ് കൃത്യം നടത്തിയതെന്നും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും വിത്തലക്ക് ശിക്ഷ ഉറപ്പാക്കണെമെന്നും മരണമൊഴിയില്‍ യുവതി പറഞ്ഞു.

വിത്തലയുമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്ന യുവതി ഇരുവര്‍ക്കുമിടിയിലെ കലഹം രൂക്ഷമായതോടെയാണ് ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് മുനിയപ്പയുമായി പരിചയത്തിലാവുകയും മുനിയപ്പയും യുവതിയുമായി ഒരുമിച്ച് താമസിച്ചു വരികയുമായിരുന്നു.

Advertisment