New Update
/sathyam/media/media_files/2025/09/06/untitled-2025-09-06-15-18-46.jpg)
ഡല്‍ഹി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇന്ത്യ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.
Advertisment
ഓസ്ട്രേലിയന്‍ ഭരണകൂടവുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ജയ്സ്വാള്‍ പറഞ്ഞു. വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണ്.
നിലവിലെ ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ അവിടുത്തെ ഭരണകൂടവുമായും പ്രവാസികളുമായും ചര്‍ച്ചചെയ്തു- രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.