ഇന്ത്യയാണ് ഞങ്ങളുടെ ഏറ്റവും മുന്‍ഗണന. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ഓസ്ട്രേലിയ പിന്തുണയ്ക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസ്

പഹല്‍ഗാം ആക്രമണത്തോടുള്ള പ്രതികരണമായി ഇന്ത്യയുടെ നടപടിക്ക് ഓസ്ട്രേലിയ നല്‍കിയ പിന്തുണയെ രാജ്നാഥ് സിംഗ് തന്റെ പ്രസ്താവനയില്‍ അഭിനന്ദിച്ചു. 

New Update
australia

ഡല്‍ഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള ബന്ധം ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ണായകമാണെന്ന് ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.

Advertisment

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള ചര്‍ച്ചയില്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക നടപടി നിര്‍ത്തിവച്ചതിനെ മാര്‍ലെസ് സ്വാഗതം ചെയ്തു. ഇന്തോ-പസഫിക്കില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി തന്ത്രപരമായ സഹകരണം വികസിപ്പിക്കാന്‍ യോഗത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും സമ്മതിച്ചു.


ഇതിനിടയില്‍, പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതും ചര്‍ച്ചയായി. ഇരുവരും ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. 

പഹല്‍ഗാം ആക്രമണത്തോടുള്ള പ്രതികരണമായി ഇന്ത്യയുടെ നടപടിക്ക് ഓസ്ട്രേലിയ നല്‍കിയ പിന്തുണയെ രാജ്നാഥ് സിംഗ് തന്റെ പ്രസ്താവനയില്‍ അഭിനന്ദിച്ചു. 

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചതായും പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള നടപടി അളന്നുമുറിച്ചതാണെന്നും പിരിമുറുക്കം വഷളാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.