ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. 27 വർഷം മുമ്പ് അക്രം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. അവരുടെ തീവ്രവാദ ആശയങ്ങൾക്ക് ഇന്ത്യയുമായി യൊതൊരുബന്ധവുമില്ലെന്ന് തെലങ്കാന ഡിജിപി

സാജിദ് അക്രമിന്റെയും മകൻ നവീദ് അക്രമിന്റെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ യാതൊരു ബന്ധവുമില്ലെന്ന് ഡിജിപിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

New Update
SYDNEY

സിഡ്നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ അടുത്തിടെയുണ്ടായ കൂട്ട വെടിവയ്പ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് .

Advertisment

27 വർഷം മുമ്പ് അക്രം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി,

 ഹൈദരാബാദിലുള്ള കുടുംബവുമായി പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡിജിപി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സാജിദ് അക്രം ഹൈദരാബാദിൽ ബി.കോം പൂർത്തിയാക്കി 1998 നവംബറിൽ ജോലി തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായി റിപ്പോർട്ടിൽ പറയുന്നു.

സാജിദ് അക്രമിന്റെയും മകൻ നവീദ് അക്രമിന്റെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ യാതൊരു ബന്ധവുമില്ലെന്ന് ഡിജിപിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

പിതാവ് 1998 ൽ ഒരു വിദ്യാർത്ഥി വിസയിലാണ് രാജ്യത്ത് എത്തിയത്, തുടർന്ന് 2001 ൽ അത് ഒരു പങ്കാളി വിസയിലേക്കും പിന്നീട് ഒരു റസിഡന്റ് റിട്ടേൺ വിസയിലേക്കും മാറ്റിയതായി ദി സിഡ്‌നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Advertisment