ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന.
കാശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ ഇന്റര്‍നാഷണല്‍ ലോ പ്രൊഫസറായ ഷെയ്ഖ് ഷോക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
2010 ഒക്ടോബര്‍ 28-ന് കശ്മീരിലെ സാമൂഹിക പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അരുന്ധതി റോയിക്കും ഹുസൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാജ്ഭവന്‍ അധികൃതര്‍ പറഞ്ഞു.
2010 ഒക്ടോബര്‍ 21ന് ന്യൂഡല്‍ഹി കോപ്പര്‍നിക്കസ് മാര്‍ഗിലുള്ള എല്‍.ടി.ജി ഓഡിറ്റോറിയത്തില്‍ 'ആസാദി - ദ ഒണ്‍ലി വേ' എന്ന ബാനറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അരുന്ധതി റോയിയും ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു.
സമ്മേളനത്തില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നതിനെ കുറിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്തതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
അരുന്ധതി റോയിയെയും ഹുസൈനെയും കൂടാതെ കശ്മീരി വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവിമുക്തനായ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗീലാനി, ആക്ടിവിസ്റ്റ് വരവര റാവു എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കേസ് പുരോഗമിക്കുന്നതിനിടയില്‍ മൂന്നു പേരും മരിച്ചു.
കശ്മീര്‍ വിരുദ്ധ പരാമര്‍ശം; അരുന്ധതി റോയിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അനുമതി