ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/vmKKsROGkaZ327CTdl3e.jpg)
മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ അവധി നല്‍കിയതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് നിയമവിദ്യാര്‍ത്ഥികള്‍.
Advertisment
മുംബൈയിലെ നാല് നിയമ വിദ്യാര്‍ത്ഥികളാണ് പൊതുഅവധി പ്രഖ്യാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് നാല് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഞായറാഴ്ച രാവിലെ 10.30 ന് പരിഗണിക്കും.
ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ത്ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബംഗിയ എന്നീ വിദ്യാര്‍ത്ഥികളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണിയും നീല ഗോഖലെയും അടങ്ങുന്ന പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us