അയോധ്യ: അയോധ്യയിലെ ഒരു ഗസ്റ്റ് ഹൗസില്‍ സ്ത്രീ കുളിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
യുപിയിലെ ബഹ്റൈച്ച് ജില്ലയില്‍ നിന്നുള്ള സൗരഭ് എന്ന പ്രതി സംഭവം നടന്ന ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്യുന്നയാളാണ്. വെള്ളിയാഴ്ച രാവിലെ 6:00 മണിയോടെയാണ് സംഭവം നടന്നത്.
ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ഒരു വനിതാ തീര്‍ത്ഥാടക കുളിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധിച്ചു. മുകളിലേക്ക് നോക്കിയപ്പോള്‍, കുളിമുറിയുടെ ടിന്‍ ഷെഡ് മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്ന് പ്രതി മൊബൈല്‍ ഫോണില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടു.
പരിഭ്രാന്തിയും ഭയവും മൂലം സ്ത്രീ നിലവിളിച്ച് പുറത്തേക്ക് ഓടി. ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന മറ്റ് അതിഥികള്‍ കരച്ചില്‍ കേട്ട് പെട്ടെന്ന് ഒത്തുകൂടി പ്രതിയെ പിടികൂടി രാമജന്മഭൂമി പോലീസിന് കൈമാറി.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ്, സ്ത്രീകള്‍ കുളിക്കുന്നതിന്റെ പത്ത് വീഡിയോകളും നിരവധി അശ്ലീല ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, പോലീസ് നിലവില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.