മുംബൈ: മുംബൈയിലെ പ്രത്യേക കോടതിയില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലെ കുറ്റസമ്മത മൊഴികള്‍ പിന്‍വലിച്ച് മൂന്ന് പ്രതികള്‍.
പ്രതികളില്‍ ഒരാളായ ശിവകുമാര്‍ എന്ന ശിവ ബല്‍കിഷന്‍ ഗൗതം പൊലീസ് തന്നെ നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിയതാണെന്ന് അവകാശപ്പെട്ടു
കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കര്‍ശനമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് അന്വേഷണ ഏജന്‍സി ഭീഷണിപ്പെടുത്തിയതായും ഗൗതം ആരോപിച്ചുവെന്ന് അഭിഭാഷകന്‍ അജിങ്ക്യ മിര്‍ഗല്‍ പറഞ്ഞു.
ബാബ സിദ്ദിഖിന്റെ കൊലപാതകം ഗൗതം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഗൗതമിന്റെ അഭിഭാഷകന്‍ വാദിച്ചു
കല്യാണ്‍ ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതിയായ നിതിന്‍ സാപ്രെയ്ക്ക് കുറ്റസമ്മത മൊഴി പിന്‍വലിക്കാന്‍ അനുവാദമില്ലെന്ന് അജിങ്ക്യ മിര്‍ഗല്‍ കോടതിയെ അറിയിച്ചു.
സാപ്രെയുടെ അഭ്യര്‍ത്ഥന കോടതിക്ക് കൈമാറുന്നതില്‍ ജയില്‍ സൂപ്രണ്ട് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.