ബാബ സിദ്ദിഖ് വധം: ഒരു പ്രതി കൂടി അറസ്റ്റില്‍, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി

66 കാരനായ ബാബ സിദ്ദിഖ് ഒക്ടോബര്‍ 12 ന് ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗര്‍ ഏരിയയില്‍ മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് സമീപമാണ് വെടിയേറ്റ് മരിച്ചത്.

New Update
Baba Siddique murder: Gujarat man arrested from Maharashtra, 25th arrest in case

മുംബൈ: ബാബ സിദ്ദിഖ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അകോലയില്‍ നിന്നാണ് ഗുജറാത്ത് സ്വദേശിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

Advertisment

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ പെറ്റ്‌ലാഡ് നിവാസിയായ സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോഹ്റയെയാണ് അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വര്‍ഷം മേയില്‍ വോഹ്‌റ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അറസ്റ്റിലായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ ,സഹോദരന്‍ നരേഷ്‌കുമാര്‍ സിംഗ് എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഇയാള്‍ സഹായിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

66 കാരനായ ബാബ സിദ്ദിഖ് ഒക്ടോബര്‍ 12 ന് ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗര്‍ ഏരിയയില്‍ മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് സമീപമാണ് വെടിയേറ്റ് മരിച്ചത്.

Advertisment