/sathyam/media/media_files/2026/01/26/badrinath-kedarnath-2026-01-26-15-57-22.jpg)
ഡൽഹി: പ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ (BKTC) കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ പാസാക്കും.
ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രിൽ 23-നാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി ശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും.
ചതുർധാം യാത്രയുടെ ഭാഗമായ മറ്റ് രണ്ട് ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി എന്നിവ ഏപ്രിൽ 19-ന് അക്ഷയതൃതീയ പ്രമാണിച്ച് തുറക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തീർത്ഥാടന കേന്ദ്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us