ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/08/30/untitled-2025-08-30-13-49-04.jpg)
ഡല്‍ഹി: വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ജമ്മു കശ്മീരിലെ താവി നദിക്ക് കുറുകെയുള്ള പാലത്തിന്റെ റോഡ് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ നേരത്തെ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. നിരവധി വാഹനങ്ങളാണ് പാലത്തിനും അപ്രോച്ച് റോഡിനും ഇടയില്‍ കുടുങ്ങിയിരുന്നത്.
Advertisment
യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേടുപാടുകള്‍ സംഭവിച്ച പാലം നമ്പര്‍ 4-ന്റെ ഭാഗത്ത് സൈന്യത്തിന്റെ എഞ്ചിനീയറിംഗ് യൂണിറ്റ് നിര്‍മ്മിച്ച ബെയിലി പാലത്തില്‍ വാഹനങ്ങളുടെ പരീക്ഷണയോട്ടം ആരംഭിച്ചു.
12 മണിക്കൂര്‍ സമയം കൊണ്ടാണ് സൈന്യം പാലം പൂര്‍ത്തീകരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി സൈനിക ട്രക്കുകള്‍ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. പൊതുജനങ്ങളുടെ വാഹന ഗതാഗതത്തിനായി പാലം ഇന്ന് തുറന്നുനല്‍കും.