ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/29/bajrang-dal-2025-12-29-15-05-59.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു കഫേയില്‍ രണ്ട് മുസ്ലീം ആണ്‍കുട്ടികള്‍ക്കെതിരെ ലവ് ജിഹാദ് ആരോപിച്ച് ബജ്റംഗ് ദള്‍ ആക്രമണം.
Advertisment
ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും രണ്ട് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനി തന്റെ പിറന്നാള്‍ ആഘോഷത്തിന് ഒമ്പത് സുഹൃത്തുക്കളെ കഫേയിലേക്ക് ക്ഷണിച്ചു, അവരെല്ലാം നഴ്സിംഗ് കോഴ്സുകള്‍ക്ക് പഠിക്കുന്നവരാണ്.
ക്ഷണിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരായിരുന്നു. ബജ്റംഗ്ദളിലെ ചില അംഗങ്ങള്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍, ലവ് ജിഹാദ് ആരോപിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ട് കഫേയിലേക്ക് ഇരച്ചുകയറി രണ്ട് ആണ്‍കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us