ഹരിദ്വാറിലെ കോളേജ് കാമ്പസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്‌രംഗ്ദൾ പ്രവർത്തകർ. പിന്നാലെ ഭീഷണിയും

New Update
G

ഡൽഹി: ഹരിദ്വാറില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കോളേജ് കാമ്പസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍. 

Advertisment

ഋഷികുല്‍ ആയുര്‍വേദിക് കോളേജിലാണ് സംഭവം. വെള്ളിയാഴ്ച കാമ്പസില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇഫ്താര്‍ സംഘടിപ്പിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്.


തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കംചെയ്യുകയും ചെയ്തു. പിരിഞ്ഞുപോകാന്‍ സന്നദ്ധരായെങ്കിലും വിഷയത്തില്‍ മൂന്നുദിവസത്തിനകം നടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധം നടത്തുമെന്ന ഭീഷണിയും ബജ്‌രംഗ്ദള്‍ മുഴക്കി.


അതേസമയം, അനുമതിയില്ലാതെ ചില വിദ്യാര്‍ഥികള്‍ കാമ്പസില്‍ വിരുന്ന് നടത്തിയെന്ന് വെള്ളിയാഴ്ച പരാതി ലഭിച്ചിരുന്നെന്നും തുടര്‍ന്ന് അത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡി.സി. സിങ് പറഞ്ഞു. 

വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കോളേജിലെ അധ്യാപകരുടെ ഒരു സമിതിക്ക് രൂപം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment