New Update
/sathyam/media/media_files/2025/08/10/bajrangdal-2025-08-10-17-12-27.webp)
റായ്പൂർ: ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ പ്രതിഷേധം. മതപരിവർത്തനം നടത്തുന്നുണ്ടെന്ന ആരോപണം ഉയർത്തി പാസ്റ്ററേയും പ്രാർഥനക്കെത്തിയവരെയും മർദിച്ചു.
Advertisment
ഇരുപതോളം ബജ്രംഗ്ദൾ പ്രവർത്തകരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലും ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ചുവെന്ന് പാസ്റ്റർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിലും ക്രിസ്ത്യൻ പുരോഹിതസംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ,
ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.