ഡൽഹി : ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വിജു കെ നാരായണൻ ജി, (കവി, ജോയിന്റ് ഡയറക്ടർ ലോകസഭ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ഭാരതീയ സംസ്കാരത്തിൽ ഗുരു പൂജ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുരുപൂജയുടെ മഹത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
ബാലഗോകുലം രക്ഷാധികാരി മോഹൻകുമാർ ജി ഗുരുപൂജ ചെയ്തുകൊണ്ട് പ്രസ്തുത ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഗോകുലത്തിലെ ഓരോ കുട്ടികളും രക്ഷിതാക്കളും ഗുരുപൂജ ചെയ്തു.
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല സഹ രക്ഷാധികാരി ശ്രീ സുശീൽ കെ സി സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങിൽ ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ ശ്രീ. വി എസ് സജീവ് കുമാർ ജി ഗുരുപൂജാ സന്ദേശം നൽകി.
ഭാരതത്തിന്റെ മഹത്തായ ഗുരുപരമ്പരയെ കുറിച്ചും വ്യാസ മഹർഷിയെപ്പറ്റിയും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മേഖല ഉപാധ്യക്ഷൻ ശ്രീ രാമചന്ദ്രൻ സി നായർ, മേഖല സഹ ഭഗിനിപ്രമുഖ് ശ്രീമതി ധന്യ വിപിൻ, ബാലഗോകുലം അധ്യക്ഷ ശ്രീമതി ലെഞ്ചു വിനോദ്, ഉപാധ്യക്ഷൻ ശ്രീ രാജേന്ദ്രൻ ജി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.