ബെല്ലാരി അക്രമം: കോൺഗ്രസ് പ്രവർത്തകന്റെ മരണത്തിന് കാരണമായ വെടിയുണ്ട പാർട്ടി എംഎൽഎയുടെ അംഗരക്ഷകന്റെ തോക്കിൽ നിന്ന് ഉതിർന്നതാണെന്ന് കണ്ടെത്തി

ബല്ലാരി എസ്പി പവന്‍ നെജ്ജൂരിനെ വെള്ളിയാഴ്ച അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജനുവരി ഒന്നിനാണ് നെജ്ജൂര്‍ ബല്ലാരി എസ്പിയായി ചുമതലയേറ്റത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ബെംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയില്‍ കോണ്‍ഗ്രസ്-ബിജെപി അനുയായികള്‍ തമ്മിലുള്ള അക്രമാസക്തമായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജശേഖറിന്റെ മരണത്തില്‍ പ്രധാന വെളിപ്പെടുത്തല്‍ പുറത്ത്. 

Advertisment

വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ നര ഭാരത് റെഡ്ഡിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുടെ തോക്കില്‍ നിന്നാണ് 28 കാരനായ രാജശേഖറിന് നേരെ വെടിയുതിര്‍ത്തതെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


ബല്ലാരി മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി, അവിടെ വെച്ച് രാജശേഖറിന്റെ ശരീരത്തില്‍ നിന്ന് ഫോറന്‍സിക് സംഘം 12 എംഎം സിംഗിള്‍ ബോര്‍ ബുള്ളറ്റിന്റെ ഒരു ഭാഗം കണ്ടെടുത്തു.

എംഎല്‍എ നര ഭാരത് റെഡ്ഡിയുടെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളുടെയും സ്വകാര്യ, സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളില്‍ ഉപയോഗിച്ച വെടിയുണ്ടകളുമായി ഈ ഭാഗം പൊരുത്തപ്പെടുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബല്ലാരി എസ്പി പവന്‍ നെജ്ജൂരിനെ വെള്ളിയാഴ്ച അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജനുവരി ഒന്നിനാണ് നെജ്ജൂര്‍ ബല്ലാരി എസ്പിയായി ചുമതലയേറ്റത്.


ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, എംഎല്‍എയുടെ സ്വകാര്യ, ഔദ്യോഗിക ഗണ്‍മാന്‍മാരുടെ പക്കല്‍ നിന്ന് ആകെ 5 തോക്കുകള്‍ പോലീസ് പിടിച്ചെടുത്ത് ബ്രൂസ്പേട്ട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു. അക്രമ സ്ഥലത്ത് നിന്ന് ശേഖരിച്ച വസ്തുക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിനിടെ കണ്ടെടുത്ത വെടിയുണ്ടയുടെ ഭാഗവുമായി ഫോറന്‍സിക് വിദഗ്ധര്‍ താരതമ്യം ചെയ്തു.


സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരുന്ന ആയുധങ്ങളില്‍ ഒന്നില്‍ നിന്നാണ് മാരകമായ വെടിയുതിര്‍ത്തതെന്ന് ശാസ്ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment