450 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

മിസൈല്‍ 'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
 Ballistic Missile

ഡല്‍ഹി: 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. മിസൈല്‍ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു.

Advertisment

അബ്ദാലി വെപ്പണ്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈല്‍ 'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സോണ്‍മിയാനി റേഞ്ചസില്‍ നടത്തിയ പരീക്ഷണം, പാകിസ്ഥാന്റെ ആണവ ശേഷിയുള്ള മിസൈലുകള്‍ കൈകാര്യം ചെയ്യുന്ന ആര്‍മി സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന് കീഴില്‍ നടത്തിയ ഒരു ഓപ്പറേഷണല്‍ യൂസര്‍ ട്രയലിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്.

പരിശീലന വിക്ഷേപണത്തിന് ആര്‍മി സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഷഹബാസ് ഖാനും സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനിലെ പിഡിഎസ് ഡിജി മേജര്‍ ജനറല്‍ ഷെഹര്യാര്‍ പര്‍വേസ് ബട്ടും സാക്ഷ്യം വഹിച്ചു.