/sathyam/media/media_files/2025/11/24/new-project-10-1-2025-11-24-18-39-14.jpg)
മുംബൈ: വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹാൽദി ചടങ്ങിൽ കൈയ്യിൽപിടിച്ച ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് വരനും വധുവിനും പൊള്ളലേറ്റു. ഇരുവരും കയ്യിൽ പിടിച്ചിരുന്ന ബലൂണുകൾ മുന്നോട്ട് നടക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ആളുകളുടെ കൈയിലുണ്ടായിരുന്ന കളർ ഗണ്ണുകൾ മുകളിലെ ബലൂണുകൾക്കുനേരെ തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതിൽ നിന്നുള്ള ചൂടേറ്റാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്.
അപകടത്തിൽ വധുവിന്റെ മുഖത്തും പുറകിലും പൊള്ളലേറ്റതായും വരന്റെ വിരലുകളിലും പുറകിലും പൊള്ളലേറ്റതായും വരന്റെ മുടി കത്തിനശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ ദിവസത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഏറെ സന്തോഷം ഉണ്ടാവേണ്ടിയിരുന്ന ഹാൽദി എൻട്രി ഭയാനകമായ നിമിഷമായി മാറിയെന്നും, സ്വന്തം ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോകരുത് എന്ന് അപകടത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് വധൂവരന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us