സെയ്ഫ് അലി ഖാനെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയുടെ ഭാഗം ബാന്ദ്ര തടാകത്തിന് സമീപം കണ്ടെത്തി

ജനുവരി 16-ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ ബുധനാഴ്ച വൈകുന്നേരം ബാന്ദ്രയിലെ തടാകത്തിലേക്ക് കൊണ്ടുവന്നിരുന്നു

New Update
Saif Ali Khan

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയുടെ മറ്റൊരു ഭാഗം മുംബൈ പോലീസ് കണ്ടെടുത്തു.

Advertisment

ബാന്ദ്രയിലെ ഒരു തടാകത്തിന് സമീപത്തു നിന്നാണ് ആയുധത്തിന്റെ ഭാഗം കണ്ടെത്തിയത്.

ആക്രമണത്തിന് ശേഷം നടന്റെ ശരീരത്തില്‍ കുടുങ്ങിയ 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ആദ്യ ഭാഗം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ആയുധത്തിന്റെ മറ്റൊരു ഭാഗം പിന്നീട് കണ്ടെടുക്കുകയും ചെയ്തിരുന്നു.

ജനുവരി 16-ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ ബുധനാഴ്ച വൈകുന്നേരം ബാന്ദ്രയിലെ തടാകത്തിലേക്ക് കൊണ്ടുവന്നിരുന്നു. കത്തിയുടെ ഒരു ഭാഗം തടാകത്തിന് സമീപം എറിഞ്ഞതായി ഇയാള്‍ പറഞ്ഞിരുന്നു.

Advertisment