ബംഗാളിൽ രാഷ്ട്രീയ വിവാദം കത്തുന്നു. ഗവർണർ ബി.ജെ.പി നേതാക്കള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നുവെന്ന് തൃണമൂല്‍ എം.പിയുടെ ആരോപണം. മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടിയെന്ന് ഗവർണർ

New Update
1000346359

കൊൽക്കത്ത: ബി.ജെ.പി ക്രിമിനലുകൾക്ക് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് ആയുധങ്ങളും വെടിക്കോപ്പുകളും നൽകുന്നുവെന്ന് തൃണമൂൽ എം.പി കല്യാൺ ബാനർജി നടത്തിയ ആരോപണം വിവാദമാകുന്നു. തൃണമൂൽ എം.പിയുടെ പ്രസ്താവനക്കെതിരെ മുന്നറിയിപ്പുമായി ബംഗാൾ ഗവർണർ രംഗത്തുവന്നു. 

Advertisment

ബാനർജി മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടേണ്ടിവരും എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ബാനര്‍ജിയുടെ ആരോപണങ്ങള്‍ പ്രകോപനപരവും നിരുത്തരവാദപരവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, ഗവർണർ ആനന്ദ ബോസ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിനെ ന്യായീകരിച്ചു സംസാരിച്ചിരുന്നു. 

പൊരുത്തക്കേടുകൾ നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ബിഹാർ തെരഞ്ഞെടുപ്പ് എസ്.ഐ.ആറിനുള്ള വിശാലമായ പൊതുജന സ്വീകാര്യത പ്രകടമാക്കിയെന്നും അദ്ദേഹം പറയുകയുകയുണ്ടായി.

ഉടൻ തന്നെ ഇതിനോട് ബാനർജി പ്രതികരിക്കുകയും ഗവർണർ കുറ്റവാളികളെ സജീവമായി സഹായിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ‘ആദ്യം, ബി.ജെ.പിയുടെ ക്രിമിനലുകൾക്ക് രാജ്ഭവനിൽ അഭയം നൽകരുതെന്ന് ഗവർണറോട് പറയുക. 

അദ്ദേഹം കുറ്റവാളികളെ അവിടെ സൂക്ഷിക്കുന്നു. അവർക്ക് തോക്കുകളും ബോംബുകളും നൽകുന്നു. തൃണമൂൽ പ്രവർത്തകരെ ആക്രമിക്കാൻ അവരോട് പറയുന്നു. ആദ്യം അദ്ദേഹം ഇത് നിർത്തട്ടെ’ എന്നായിരുന്നു എം.പിയുടെ പ്രസ്താവന.

Advertisment