/sathyam/media/media_files/2025/03/01/dPx8umlU6HMsz9CbvHwu.jpg)
ബംഗളൂരു: കർണാടക ദക്ഷിണ ബെംഗളൂരു ഉത്തരഹള്ളിയിൽ 17 വയസ്സുള്ള പെൺകുട്ടി സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തി.
മരണം ആത്മഹത്യയായി വരുത്തിത്തീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു.
സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്.
ഉത്തരഹള്ളിയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി ദിവസങ്ങളോളം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറിതാമസിച്ചതായും പറയുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സ്ത്രീയുടെ മകളും സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പരാതി. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. എല്ലാവരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us