Advertisment

ഐ.എസ്.ആർ.ഒയുടെ നൂറാം വിക്ഷേപണ ഉപഗ്രഹത്തിന് സാങ്കേതിക തകരാർ. ഭ്രമണപഥം ഉയർത്താനുള്ള ശ്രമം വിഫലമായി

ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു. ശ്രമങ്ങളുമായി ഐ.എസ്.ആർ.ഒ മുന്നോട്ട്.

New Update
ISRO's 100th mission was launched on Wednesday

ബം​ഗളൂരു: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻ.വി.എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.  ഉപഗ്രഹത്തിന്റെ വാൽവുകളിലാണ് തകരാർ കണ്ടെത്തിയത്.

Advertisment

എൻ.വി.എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിച്ചിട്ടില്ല. ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു.


ജി.എസ്.എൽ.വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. 


ഐ.എസ്.ആർ.ഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻ.വി.എസ് 02, അമേരിക്കയുടെ ജി.പി.എസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്.

നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻ.വി.എസ് ശ്രേണിയിലേത്. ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണ് ഈ ഉപഗ്രഹങ്ങൾ.


ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാൻ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. 


നിലവിലെ ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താൻ വഴികൾ തേടുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Advertisment