തെലങ്കാന ടണൽ ദുരന്തം. ഒരു മൃതദേഹം കണ്ടെത്തി.ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തേക്ക് എടുക്കാനുള്ള ശ്രമം തുടരുന്നു

കഡാവർ നായ്ക്കൾ കണ്ടെത്തിയ ആദ്യത്തെ സ്പോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

New Update
tunnel

ബെം​ഗളൂരു: തെലങ്കാനയിലെ ടണൽ ദുരന്തത്തിൽ‌ ഒരു മൃതദേഹം കണ്ടെത്തി. തകർന്ന ബോറിം​ഗ് മെഷീന്റെ ഇടയിൽ‌ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. 

Advertisment

ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൈയും മറ്റ് ചില ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പുറത്തേക്ക് എടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. 

നേരത്തെ കേരളത്തിൽ നിന്ന് കൊണ്ട് പോയ രണ്ട് കെഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഉള്ള രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. കഡാവർ നായ്ക്കൾ കണ്ടെത്തിയ ആദ്യത്തെ സ്പോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.