കർണാടകയിൽ ദുഃഖവെള്ളിയാഴ്ച സിഇടി പരീക്ഷ. പ്രതിക്ഷേധം ഉയർന്ന ഉടൻ കെസി വേണുഗോപാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ടു. പരീക്ഷ മാറ്റിവെക്കാൻ തീരുമാനം

New Update
kc venugopal

ബംഗളൂരു:  കർണാടകയിൽ ദുഃഖവെള്ളിയാഴ്ച നടത്താനിരുന്ന സിഇടി പരീക്ഷ മാറ്റിവച്ചു. കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) സിഇടി - 2025 പരീക്ഷയാണ് ക്രൈസ്തവ വിഭാഗത്തിന്റെ പ്രതിഷേത്തെ തുടർന്ന് പുനഃക്രമീകരിച്ചത്.

Advertisment

ഏപ്രിൽ 18ന് ആയിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് തന്നെയാണ് ക്രൈസ്തവർ യേശുവിൻ്റെ കുരിശുമരണത്തിൻ്റെ ഓർമ്മ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നത്.

ഇതോടെ സഭകൾ പ്രതിക്ഷേധം ഉയർത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ  എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരീക്ഷ മാറ്റിവെക്കാൻ നടപടി വേണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.

സർക്കാരിന്റെ നിർദ്ദേശപ്രകാരം പരീക്ഷാ തീയതി മാറ്റിയതായി കെഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് പ്രസന്ന  അറിയിച്ചു.