നീറ്റ് പരീക്ഷ എഴുതാന്‍ പൂണൂല്‍ അഴിപ്പിച്ചു. വന്‍ പ്രതിഷേധം

പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് കണ്ണീരോടെയാണ് മകന്‍ മടങ്ങിയതെന്ന് ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞു.

New Update
neet exam11

ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള സെന്റ് മേരീസ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. 

Advertisment

പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് കണ്ണീരോടെയാണ് മകന്‍ മടങ്ങിയതെന്ന് ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞു. തുടര്‍ന്ന് പൂണൂല്‍ അഴിച്ചാണ് പരീക്ഷയെഴുതിയത്.

പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാന്‍ രേവനസിദ്ദ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയില്‍ നിന്ന് രണ്ട് പേരെ നിയമിച്ചിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 

ലോഹവസ്തുക്കളോ നൂലുകളോ അനുവദിക്കരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ പൂണൂല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

അതേസമയം പരീക്ഷാ ഹാളിലേയ്ക്ക് പോയ മകന്‍ കരഞ്ഞുകൊണ്ട് തിരികെ വന്ന് പൂണൂല്‍ അഴിച്ച് നല്‍കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.