New Update
/sathyam/media/media_files/2025/06/17/6yhx4aSngliIw2gtjOUq.jpg)
ബംഗളൂരു: എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരൽ മോഹൻഭായിയെ (36) ആണ് വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് തിരിച്ചിറക്കിയത്.
Advertisment
ഇയാൾക്കെതിരെ വിമാനത്താവള പൊലീസ് കേസെടുത്തത്.
ബം​ഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ച എയർഇന്ത്യ വിമാനത്തിൽ കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു.
തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us