വിദ്വേഷ പ്രസംഗങ്ങൾ നടത്തരുത്'; ബിജെപി എംഎൽഎക്ക് എതിരായ കേസിൽ ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി

വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിന്റെയും പൂഞ്ചയുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു

New Update
1000670460

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന് ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയോട് കർണാടക ഹൈക്കോടതി.

Advertisment

എംഎൽഎക്ക് എതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.

ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിംകളെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും പൂഞ്ചക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇടക്കാല സ്റ്റേ പിൻവലിക്കണമെന്ന് പരാതിക്കാരനായ ഇബ്രാഹിമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ കോടതിയോട് ആവശ്യപ്പെട്ടു.

 വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിന്റെയും പൂഞ്ചയുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു.

എന്നാൽ ഇടക്കാല സ്റ്റേ തുടരാൻ അനുവദിക്കുന്നത് എംഎൽഎക്ക് അത്തരം നടപടികൾ ആവർത്തിക്കാൻ അനുവദിക്കുമെന്ന് വാദിച്ച അഡ്വ. ബാലൻ ഇതിനെ എതിർത്തു

Advertisment