ഫോട്ടെയെടുക്കാൻ ഇറങ്ങി. വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. ​ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് സാരമായി പരിക്കേറ്റു.

New Update
images(1814)

ബന്ദിപ്പൂര്‍: കര്‍ണാടകയിലെ ബന്ദിപ്പുരില്‍ ടൂറിസ്റ്റിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടുന്നതിനിടെ റോഡില്‍ വീണയാളുടെ കാലില്‍ ആന ചവിട്ടി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Advertisment

കാട്ടാനയ്ക്കടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് ആനയുടെ ആക്രമണം ഉണ്ടാകുന്നത്. ബന്ദിപ്പൂര്‍-മുതുമല റോഡില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് സാരമായി പരിക്കേറ്റു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

യുവാവ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന കാലില്‍ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. റോഡില്‍ വാഹനങ്ങളും ആളുകളും ഉണ്ടെങ്കിലും ആന യുവാവിന്റെ നേരെക്ക് ഓടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ വെച്ച് ആദ്യമായിട്ടല്ല ഒരു വിനോദ സഞ്ചാരിക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്. ഇതിനുമുമ്പും സെല്‍ഫിയെടുക്കാന്‍ ചെന്ന രണ്ട് യുവാക്കളെ പിന്നാലെയും ആക്രമിക്കാനെന്ന വണ്ണം ആന ഓടിയിരുന്നു.

Advertisment