ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
ബംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര് തിക്കിലും തിരക്കിലും പെടുകയായിരുന്നു.
ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.