/sathyam/media/media_files/Ij0SaBf2nZZjFjJoMyxe.webp)
കൊല്‍​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശ് എം​പി അ​ന്‍​വാ​റു​ള്‍ അ​സിം അ​ന​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി അ​റ​സ്റ്റി​ല്‍. ബം​ഗ്ലാ​ദേ​ശ് ബോ​ല​യി​ലെ ബു​ര്‍​ഹാ​നു​ദ്ദി​ന്‍ സ്വ​ദേ​ശി സി​യാം ഹൊ​സൈ​ന്‍(33) ആ​ണ് അ​റ​സ്റ്റി​ല​യ​ത്. പ്ര​തി​യെ ബം​ഗാ​ളി​ലെ നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ബം​ഗോ​ണ്‍ പ്ര​ദേ​ശ​ത്ത് നി​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇയാളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ലാ​പ​ത​ക​ത്തി​നു​ശേ​ഷം നേ​പ്പാ​ളി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു സി​യാം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ജി​ഹാ​ദ് ഹ​വ്‌ല​ദ​ര്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ അ​ക്ത​രു ജ​മാ​ല്‍ ഷ​ഹീ​ന്‍ അ​മേ​രി​ക്ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കായു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
മേ​യ് 12ന് ​ചി​കി​ത്സ​യ്ക്കാ​യി കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ന്‍​വാ​റു​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ര്‍​ട്ടി അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. ബ​രാ​ന​ഗ​റി​ലു​ള്ള ഗോ​പാ​ല്‍ ബി​ശ്വാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്‍​വാ​റു​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.
എം​പി​യെ ഹ​ണി​ട്രാ​പ്പ് വ​ഴി ഫ്ലാ​റ്റി​ല്‍ എ​ത്തി​ച്ച​ശേ​ഷം പ്ര​തി​ക​ള്‍ വ​ക​വ​രു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പി​ന്നീ​ട് മൃ​ത​ദേ​ഹം 80 ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് മ​ഞ്ഞ​ള്‍ ക​ല​ര്‍​ത്തി ന​ഗ​ര​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷിച്ചു. അ​ഞ്ചു​കോ​ടിയു​ടെ ക്വ​ട്ടേ​ഷ​നാ​ണ് ഇ​തി​നുപി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.