ബംഗ്ലാദേശ് എംപി അനറിനെ ഫ്ളാറ്റില്‍ പ്രവേശിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളായി പ്ലാസ്റ്റിക് ബാഗുകളിലാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു: വെളിപ്പെടുത്തല്‍

യുഎസ് പൗരനും കേസിലെ മുഖ്യപ്രതിയുമായ അക്തറുസ്സമാന്റെ കാമുകിയാണ് കേസില്‍ പ്രതിയായ യുവതി. ഈ യുവതിയെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് എംപിയെ ഫ്‌ളാറ്റിലെത്തിച്ചതെന്നാണ് സൂചന. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
mp Untitledm77.jpg

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ ഫ്ളാറ്റില്‍ പ്രവേശിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളായി പ്ലാസ്റ്റിക് ബാഗുകളിലാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ വെളിപ്പെടുത്തി.

Advertisment

അനാര്‍ ന്യൂ ടൗണിലെ ഫ്ളാറ്റില്‍ പ്രവേശിച്ചയുടന്‍ പ്രതികള്‍ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. നേപ്പാളില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് സിയാം ഹുസൈനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.എംപിയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ താന്‍ മറ്റുള്ളവരെ സഹായിച്ചതായി ഇയാള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് പൗരനും കേസിലെ മുഖ്യപ്രതിയുമായ അക്തറുസ്സമാന്റെ കാമുകിയാണ് കേസില്‍ പ്രതിയായ യുവതി. ഈ യുവതിയെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് എംപിയെ ഫ്‌ളാറ്റിലെത്തിച്ചതെന്നാണ് സൂചന. 

എംപിയെ കൊലപ്പെടുത്തിയ ശേഷം ശരീരം നിരവധി ചെറിയ കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി ന്യൂ ടൗണിലെ ബാഗ്ജോല കനാലിന്റെ പല ഭാഗങ്ങളിലും ഉപേക്ഷിച്ച് വിവിധ ഒളിത്താവളങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ട്രോളി സ്യൂട്ട്കേസിനുള്ളില്‍ ഇട്ടശേഷം ബംഗ്ലാദേശുമായുള്ള ബംഗോണ്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ശരീരഭാഗങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വടക്കന്‍ കൊല്‍ക്കത്തയിലെ ബരാനഗര്‍ നിവാസിയും എംപിയുടെ പരിചയക്കാരനുമായ ഗോപാല്‍ ബിശ്വാസ് മെയ് 18 ന് അനറിനെ കാണാനില്ലെന്ന് കാണിച്ച് ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. മെയ് 12 ന് എംപി നഗരത്തില്‍ എത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. 

മെയ് 13-ന് ഉച്ചയ്ക്ക് ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി അനര്‍ ബരാനഗറിലെ വസതിയില്‍ നിന്ന് പോയെന്നും അത്താഴത്തിന് വീട്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം മടങ്ങിവന്നില്ലെന്നും ബിശ്വാസ് പരാതിയില്‍ പരാമര്‍ശിച്ചു. കൊല്‍ക്കത്തയില്‍ എത്തിയാല്‍ ബിശ്വാസിന്റെ വസതിയിലാണ് അനാര്‍ താമസിച്ചിരുന്നത്.

ജൂണ്‍ 9 ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഒരു കനാലിന് സമീപത്തു നിന്ന് മനുഷ്യ അസ്ഥികള്‍ കണ്ടെടുത്തിരുന്നു. പിന്നീട് നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് അയച്ച സിയാമിനെ ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞു.

എംപിയുടെ അടുത്ത സുഹൃത്തായിരുന്ന അക്തറുസ്സമാന്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയോളം രൂപ നല്‍കിയതായി കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisment