കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ കാണാതായി; ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിമിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബംഗാള്‍ പൊലീസ്

എംപിയെ കൊലപ്പെടുത്താന്‍ സുഹൃത്ത് അഞ്ച് കോടി രൂപ നല്‍കിയതായും യുഎസ് പൗരനായ സുഹൃത്തിന് കൊല്‍ക്കത്തയില്‍ സ്വന്തമായി ഫ്‌ലാറ്റ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.

New Update
mp Untitled.b.jpg

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ കാണാതായ ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിമിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബംഗാള്‍ പൊലീസ്.

Advertisment

എംപിയെ കൊലപ്പെടുത്താന്‍ സുഹൃത്ത് അഞ്ച് കോടി രൂപ നല്‍കിയതായും യുഎസ് പൗരനായ സുഹൃത്തിന് കൊല്‍ക്കത്തയില്‍ സ്വന്തമായി ഫ്‌ലാറ്റ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമായതായി പൊലീസ് അറിയിച്ചു. അതേസമയം എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു.

കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുള്‍ അസിമിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു.

Advertisment