New Update
/sathyam/media/media_files/zgUtuONZxQQoCXWeYz5B.jpg)
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിന് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുന് വേണ്ടിയുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ ഇന്നും തുടരും. ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന ആണ് ഇന്ന് നടക്കുക. നാവികസേനയും തെരച്ചിലിൽ പങ്കുചേരുന്നുണ്ട്.
Advertisment
ഡ്രഡ്‌ജർ കമ്പനിയുമായി കരാർ ജില്ലാ ഭരണകൂടം ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. നേരത്തെ ദൗത്യത്തിൽ പങ്കാളിയായ ക്വിക് പേ കമ്പനി പ്രതിനിധി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. അർജ്ജുന്റെ സഹോദരി അഞ്ജുവും സ്ഥലത്തുണ്ട്.
കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിൽ മണ്ണിൽപുതഞ്ഞ നിലയിൽ അസ്ഥി കണ്ടെത്തിയിരുന്നു. ഇത്അ മനുഷ്യ അസ്ഥിയാണോ എന്നതടക്കം കൂടുതൽ പരിശോധനക്കായി അയച്ചു.