ചന്ദ്രയാന്‍ 3 ന് റെക്കോര്‍ഡ്; യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ലൈവ് സ്ട്രീമിങ്

ലോകത്താകമാനം 80 ലക്ഷം പേരാണ് വിക്ഷേപണം ലൈവായി കണ്ടത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.

New Update
chandrayaan-3-youtube-live-streaming-record.jpg

ബം​ഗളൂരു; യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. ലോകത്താകമാനം 80 ലക്ഷം പേരാണ് വിക്ഷേപണം ലൈവായി കണ്ടത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.

Advertisment

ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി.022ലെ ഫിഫ ലോകകപ്പിലെ ബ്രസീല്‍ – ക്രൊയേഷ്യ മല്‍സരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്‌സാണ് റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വിഡിയോയാണ്. ഈ വിഡിയോ 76,017,412 പേർ കണ്ടതായാണ് യൂട്യൂബിലെ കണക്ക്.

6.15 ദശലക്ഷം പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്‌ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്. ബ്രസീലിന്റെ തന്നെ മറ്റൊരു മത്സരമാണ് മൂന്നാം സ്ഥാനത്തുള്ളത്. ക്രൊയേഷ്യയുമായുള്ള മത്സരം 5.2 ദശലക്ഷം പ്രേക്ഷകരാണ് കണ്ടത്. 4.8 ദശലക്ഷം പേർ കണ്ട ബ്രസീലിലെ വാസ്‌കോ VS ഫ്‌ളമിംഗോ മത്സരമാണ് നാലാം സ്ഥാനത്ത്.

CHANDRAYN 3
Advertisment