Advertisment

ബംഗളൂരു സർവീസ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ദേഹമാസകലം കുത്തേറ്റ് ചോരവാർന്ന നിലയിൽ മൃതദേഹം; മലയാളി യുവാവിനായി അന്വേഷണം

New Update
BANGLOR

ബംഗളൂരു: ബംഗളൂരു സർവീസ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മലയാളിയെ തിരഞ്ഞ് പൊലീസ്. ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്.

Advertisment

ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് അനയ് ആണ് കൊലയാളി എന്നാണ് സംശയം. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. നവംബർ 25നാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്.

നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞിരുന്നു. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

മായയുടെ ശരീരത്തിന് സമീപം സിഗരറ്റ് വലിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. മൃതദേഹം ഛിന്നഭിന്നമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും പിന്നീട് ആ ആശയം ഉപേക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പിന്നീട് നവംബർ 24-ന് രാവിലെ ആരവ് ക്യാബ് ബുക്ക് ചെയ്ത് അപ്പാർട്ട്‌മെന്‍റിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Advertisment