New Update
/sathyam/media/media_files/2024/11/26/PyLlaru30be4DpSt2Yof.jpg)
ബെംഗളൂരു: നേഴ്സിന്റെ വേഷത്തിലെത്തി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നേഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്.
Advertisment
ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. കുഞ്ഞിനെ രക്തപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞുമായി ഇവർ റൂമിൽ നിന്നും പുറത്തുകടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.