Advertisment

ബെംഗളൂരുവിൽ രണ്ട് മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ​ദമ്പതികൾ ജീവനൊടുക്കി, ഭിന്നശേഷിക്കാരിയായ മകളുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി

New Update
banglore

ബെംഗളൂരു: മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ​ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്‌വെബെയർ കമ്പനിയിൽ കൺസൽട്ടന്റായിരുന്നു അനൂപ്.

Advertisment

കുട്ടികൾക്ക് വിഷം നൽകിയ ശേഷം അനൂപും ഭാര്യയും തൂങ്ങിമരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരിയായ മകൾ അനുപ്രിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും കതക് തുറന്നിരുന്നില്ല. ജോലിക്കാരി ഈ വിവരം അയൽക്കാരെ അറിയിച്ചു. തുടർന്ന് അയൽക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

അതേസമയം, ദമ്പതികൾ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയാറെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടിൽ മൂന്നു പേരെയാണ് ദമ്പതികൾ സഹായത്തിന് നിർത്തിയിരുന്നത്. 

Advertisment