New Update
/sathyam/media/media_files/2025/03/21/sbTb1W1IT2Io4QjD9nme.jpg)
മുംബൈ: ഈ മാസം 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യുഎഫ്ബിയു) കേന്ദ്ര ലേബർ കമ്മീഷണറും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണിത്.
Advertisment
പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസം, നിയമനം, പിഎൽഐ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി യുഎഫ്ബിയു സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ഫിനാൻഷ്യൽ സർവീസസ് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.
നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എല്ലാ കേഡറുകളിലും മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us