മംഗളുരുവിലെ ബാങ്ക് കവര്‍ച്ച. മൂന്ന് പ്രതികള്‍ പിടിയിലായതിന് പിന്നാലെ പന്ത്രണ്ട് കോടി രൂപ വില വരുന്ന പതിനഞ്ച് കിലോ സ്വര്‍ണം തിരുനെല്‍വേലിയില്‍ നിന്ന് കണ്ടെടുത്തു

ഈ മാസം പതിനേഴിന് രാവിലെ 11.30ഓടെയാണ് കവര്‍ച്ച നടന്നത്.  മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്കുകളും കത്തികളുമായി ബാങ്കിലേക്ക് ഇരച്ച് കയറുകയായിരുന്നു.

New Update
gold Untitledtruu

തിരുനെല്‍വേലി: മംഗളുരുവിലെ കൊടെക്കര്‍ കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്ത പന്ത്രണ്ട് കോടി രൂപ വില വരുന്ന പതിനഞ്ച് കിലോ സ്വര്‍ണം തിരുനെല്‍വേലിയില്‍ നിന്ന് പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. 

Advertisment

വിവാദ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. ഈ മാസം പതിനേഴിന് രാവിലെ 11.30ഓടെയാണ് കവര്‍ച്ച നടന്നത്.  മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്കുകളും കത്തികളുമായി ബാങ്കിലേക്ക് ഇരച്ച് കയറുകയായിരുന്നു


സംഘം ബാങ്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളടക്കം സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇവ കൊള്ളയടിക്കുകയായിരുന്നു. 

Advertisment